വാര്‍ത്തകളും വിവരങ്ങളും
പെന്‍ഷന്‍ മസ്റ്ററിംഗ്
2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബര്‍ 31ന് മുമ്പായി അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

കേരളോത്സവം 2026
പഞ്ചായത്ത് തല കേരളോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിക്കുന്നതിന് ഒരു യോഗം 22/10/2026 2PM ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ടി യോഗത്തിലേക്ക് ഏവരുടേയും സാന്നിദ്ധ്യം ക്ഷണിക്കുന്നു.

കെട്ടിട നിര്‍മാണ പെര്‍മിറ്റ്
കേരള പഞ്ചായത്ത് /മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന അപേക്ഷഫീസ് , പെര്‍മിറ്റ് ഫീസ് എന്നിവ 10/04/2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് 31/12/2026 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
