കെട്ടിട ഉടമകളുടെ ശ്രദ്ധക്ക്! 2026-27 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ സെപ്റ്റംബര്‍ 30 ന് മുമ്പായി അടവാക്കാവുന്നതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

കെ പി ജോര്‍ജ്

പ്രസിഡൻ്റ്

ലത ഷാജി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൗക്കത്തലി റ്റി എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സീന ബേസില്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിബി ജെയിംസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജു പോള്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം

ജില്ല : എറണാകുളം

ലോകസഭാ മണ്ഡലം : ഇടുക്കി

നിയമസഭാ മണ്ഡലം : കോതമംഗലം

താലൂക്ക് : കോതമംഗലം

വാര്‍ഡുകള്‍: 14, 

വില്ലേജുകള്‍ : പിണ്ടിമന,തൃക്കാരിയൂര്‍

ആകെ ജനസംഖ്യ (2011): 16519

വിസ്തീര്‍ണ്ണം: 25.77 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കോതമംഗലം ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന. പിണ്ടിമന, തൃക്കാരിയൂര്‍ വില്ലേജുപരിധിയിലുള്ള പിണ്ടിമന ഗ്രാമപഞ്ചായത്തിന് 25.77 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കോട്ടപ്പടി, വേങ്ങൂര്‍, കുട്ടമ്പുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കീരംപാറ പഞ്ചായത്തും, തെക്കുഭാഗത്ത് കോതമംഗലം നഗരസഭയും, നെല്ലിക്കുഴി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോട്ടപ്പടി പഞ്ചായത്തുമാണ്.

കൂടുതൽ വായിക്കുക